പ്രതിസന്ധി അനുഭവിക്കുന്ന സുഡാന് ആശ്വാസം; കുവൈത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം പുറപ്പെട്ടു

  • 28/04/2024


കുവൈത്ത് സിറ്റി: സുഡാനിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് സഹായവുമായി കുവൈത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം പുറപ്പെട്ടു. പത്ത് ടൺ ദുരിതാശ്വാസ സാമഗ്രികളും പുതപ്പുകളുമൊക്കെയായി പോർട്ട് സുഡാൻ എയർപോർട്ടിലേക്ക് ഇന്നലെയാണ് വിമാനം പുറപ്പെട്ടതെന്ന് കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ നിർദേശപ്രകാരമാണ് സുഡാനിലേക്ക് സഹായങ്ങൾ എത്തിക്കുന്നതെന്ന് അസോസിയേഷൻ ജനറൽ ഡയറക്ടർ അബ്ദുൾ റഹ്മാൻ അൽ ഔൻ പറഞ്ഞു. 

ഈ വിമാനം റിലീഫ് എയർ ബ്രിഡ്ജിൻ്റെ വിപുലീകരണമായി കണക്കാക്കപ്പെടുന്നു. സുഡാനീസ് ജനതയുടെ ദുരിതം ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. റെഡ് ക്രസൻ്റ് സൊസൈറ്റി സുഡാനിലെ കുവൈത്ത് എംബസിയുമായും സുഡാനീസ് റെഡ് ക്രസൻ്റുമായും ഏകോപിപ്പിച്ച് ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകാനും അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവർക്ക് ഒപ്പം നിൽക്കാനുമാണ് ശ്രമിക്കുന്നതെന്നും അബ്ദുൾ റഹ്മാൻ അൽ ഔൻ കൂട്ടിച്ചേർത്തു.

Related News