ജഹ്‌റയിൽ കത്തിമുനയിൽ ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ചതായി പ്രവാസിയുടെ പരാതി

  • 29/04/2024


കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ള ഏരിയയിൽ കത്തിമുനയിൽ ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ചതായി പ്രവാസിയുടെ പരാതി. ക്യാമ്പിന് സമീപം ഒരു അജ്ഞാതൻ കത്തി ചൂണ്ടി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രവാസിയുടെ പരാതി. അക്രമി വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഭീഷണിപ്പെടുത്തിയെന്നും പേഴ്സിൽ നിന്ന് 50 കുവൈത്തി ദിനാറും കവർന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് മോഷ്ടാവ് അതേ കാറിൽ രക്ഷപ്പെടുകയായിരുന്നു. ജഹ്റ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച ജാപ്പനീസ് വാഹനത്തിൻ്റെ വിവരങ്ങൾ എല്ലാ പട്രോളിം​ഗ് വിഭാ​ഗങ്ങൾക്കും കൈമാറിയിട്ടുണ്ട്. കാർ കണ്ടെത്താനും പ്രതിയെ പിടികൂടാനുമുള്ള ശ്രമത്തിലാണ് പോലീസ്.

Related News