ജഹ്‌റയിൽ യുവാക്കൾക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ട അജ്ഞാതനായി തെരച്ചിൽ

  • 29/04/2024


കുവൈത്ത് സിറ്റി: രണ്ട് യുവാക്കൾക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ട അജ്ഞാതനായി അന്വേഷണം വ്യാപിപ്പിച്ച് ജഹ്‌റ പോലീസ്. കബ്‌ദിലെ മരുഭൂമിയിലാണ് സംഭവം ഉണ്ടായത്.. അറസ്റ്റിന് ശേഷം പ്രതിക്കെതിരെ വധശ്രമത്തിനും ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമായിട്ടില്ല. അൽ-നസീം പ്രദേശത്ത് താമസിക്കുന്ന രണ്ട് ചെറുപ്പക്കാരാണ് ആക്രമണത്തെ കുറിച്ച് പരാതി നൽകിയത്. കലാഷ്‌നികോവ് റൈഫിളിൽ നിന്ന് അഞ്ച് തവണ തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പരാതി.

Related News