ആഡംബര കാർ ഡീലർഷിപ്പിൻ്റെ ഉടമയ്ക്കും പങ്കാളിക്കും 12 വർഷം കഠിന തടവ്

  • 29/04/2024


കുവൈത്ത് സിറ്റി: ഒരു ആഡംബര കാർ ഡീലർഷിപ്പിൻ്റെ ഉടമയ്ക്കും പങ്കാളിക്കും എതിരായ കുറ്റങ്ങളിൽ ഭേദ​ഗതി വരുത്തി അപ്പീൽ കോടതി. ഇതുപ്രകാരം ഇരുവർക്കും രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. വഞ്ചനയിലും കള്ളപ്പണം വെളുപ്പിക്കലിലും ഏർപ്പെട്ടതിന് 12 വർഷത്തെ കഠിന തടവാണ് ഇവരുവർക്കും വിധിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് 10 വർഷത്തെ തടവും വഞ്ചനയ്ക്ക് രണ്ട് വർഷത്തെ അധിക തടവും കോടതി ശരിവയ്ക്കുകയായിരുന്നു.

കൂടാതെ, കോടതി 34 മില്യൺ ദിനാർ പിഴയായി നിലനിർത്തുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഫണ്ടുകൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. അപ്പീലിൽ നടന്ന വാദത്തിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പുനർമൂല്യനിർണയം ചെയ്യണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പിഴകൾ വർദ്ധിപ്പിക്കണമെന്നും ഇരകളുടെ അഭിഭാഷകൻ അബ്ദുൾ മൊഹ്‌സെൻ അൽ ഖത്താൻ ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്ക് 10 വർഷത്തെ കഠിന തടവും കമ്പനിക്ക് 34 മില്യൺ ദിനാർ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടാനുമായിരുന്നു ആദ്യ വിധി.

Related News