സ്വന്തം കാര്‍ നന്നാക്കുന്നതിനിടെ അപകടം; കുവൈറ്റ് പ്രവാസിക്ക് ദാരുണാന്ത്യം

  • 29/04/2024


കുവൈത്ത് സിറ്റി: സാല്‍മി പ്രദേശത്ത് സ്വന്തം കാര്‍ നന്നാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. സിറിയൻ പൗരനായ പ്രവാസിയാണ് മരണപ്പെട്ടത്. സാൽമി പ്രദേശത്ത് അപകടമുണ്ടായതായി ഒരു പൗരനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ മെഡിക്കൽ എമർജൻസി ജീവനക്കാരെയും കൂട്ടി ഉടൻ സ്ഥലത്തേക്ക് നീങ്ങി. കാറിന്‍റെ ടയറിന്‍റെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു സിറിയൻ പൗരൻ. തുടര്‍ന്ന് പുറത്തെടുത്തപ്പോള്‍ അദ്ദേഹം മരിച്ചതായി വ്യക്തമായി.

Related News