തീവ്ര ന്യൂനമർദ്ദം ; ആവശ്യമായ മഴ ഒരുക്കങ്ങൾ നടത്തി പൊതുമരാമത്ത് വിഭാ​ഗം

  • 30/04/2024


കുവൈത്ത് സിറ്റി: തീവ്ര ന്യൂനമർദ്ദം കാരണം കുവൈത്തിൽ ശക്തമായ മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ആവശ്യമായ ഒരുക്കങ്ങൾ നടത്തി പൊതുമരാമത്ത് വിഭാ​ഗം. പലയിടത്തും ടീമുകൾ മഴവെള്ള പമ്പുകൾ വിന്യസിച്ച് കഴിഞ്ഞു. നിർണായക സ്ഥലങ്ങളിൽ എമർജൻസി ടീമുകളെ വിന്യസിക്കുക, മുമ്പ് മഴവെള്ളം അടിഞ്ഞുകൂടിയതും വെള്ളക്കെട്ട് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതുമായ സ്ഥലങ്ങളിൽ പമ്പുകൾ വിന്യസിക്കുന്നതും മന്ത്രാലയത്തിൻ്റെ തയ്യാറെടുപ്പുകളിൽ ഉൾപ്പെടുന്നു.

വെള്ളം വലിച്ചെടുക്കുന്ന നിരവധി വാഹനങ്ങളും മന്ത്രാലയം തയ്യാറെടുക്കുന്നുണ്ട്. കൂടാതെ തുരങ്കങ്ങൾക്കുള്ളിലെ പമ്പ് റൂമുകളുടെ സുരക്ഷയും ഹൈവേകളിൽ അവയുടെ കാര്യക്ഷമമായ പ്രവർത്തനവും ഉറപ്പാക്കുന്നു. 24 മണിക്കൂറും പൊതുമരാമത്ത് മന്ത്രാലയവും കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെട്ട അധികൃതരും ഏകോപനത്തോടെ പ്രവർത്തനം നടത്തുന്നുണ്ട്. മഴക്കെടുതിയെ നേരിടാൻ മന്ത്രാലയത്തിലെ എമർജൻസി ടീം സജ്ജമാണ്. ഏത് സാഹചര്യത്തിലും ഉടൻ തന്നെ എമർജൻസി ടീമിന്റെ സഹായം ലഭിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News