സാൽമിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

  • 30/04/2024


കുവൈത്ത് സിറ്റി: സാൽമിയ മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് ദൗർഭാഗ്യകരമായ സംഭവം. റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷാ സംഘവും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥൻ മരിച്ചയാളുടെ മൃതദേഹം നീക്കം ചെയ്യാൻ ഉത്തരവിട്ടു. കൂടുതൽ വിശകലനത്തിനായി മൃതദേഹം ഇപ്പോൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നിർമാണ സൈറ്റിന്റെ കരാറുകാരനെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.

Related News