വാണിജ്യ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്കെതിരെ നടപടി

  • 30/04/2024


കുവൈത്ത് സിറ്റി: വാണിജ്യ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്കെതിരെ വ്യവസായ പബ്ലിക് അതോറിറ്റി നടപടി സ്വീകരിച്ചു. ശരിയായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുതൽ അപൂർണ്ണമായ പ്രവർത്തനങ്ങൾ വരെ നീളുന്നതാണ് ഈ നിയമലംഘനങ്ങൾ. 
ലംഘനങ്ങൾ ഉടനടി പരിഹരിച്ചില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതും പിഴ ചുമത്തുന്നതും സംബന്ധിച്ച മുന്നറിയിപ്പ് നൽകി ഒരു പുതിയ പട്ടികയും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

വ്യാവസായിക ലൈസൻസ് ലഭിക്കാതെയുള്ള പ്രവർത്തനങ്ങൾ, വ്യാവസായിക ചട്ടങ്ങൾ സംബന്ധിച്ച 1996-ലെ 56-ാം നമ്പർ നിയമത്തിന് വിരുദ്ധമായ പ്രവർത്തനം എന്നിവയിലൂടെ മാർബിൾ മുറിക്കൽ, മരപ്പണി എന്നിവയിൽ ഏർപ്പെട്ടതും നിരീക്ഷിക്കപ്പെട്ട ചില കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. വ്യാവസായിക ലംഘനങ്ങൾക്കായുള്ള സ്ഥിരം സമിതിയുടെ ശുപാർശകൾ പരി​ഗണിച്ച് കൊണ്ട് വ്യവസായ അതോറിറ്റിയുടെ പരിശോധന വിഭാഗം സമർപ്പിച്ച നിയമലംഘന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Related News