കള്ളപ്പണം വെളുപ്പിക്കൽ; പ്രവാസി കസ്റ്റഡിയിൽ

  • 30/04/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടുവെന്ന ആരോപണത്തെ തുടർന്ന് ഒരു പ്രവാസിയെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ഒരു സ്പെഷ്യലൈസ്ഡ് നെറ്റ്‌വർക്ക് മുഖേന ഇരയാക്കപ്പെട്ടതിൻ്റെ ക്ലെയിമുകളടക്കം പ്രവാസി ഉയർത്തിയെങ്കിലും, നെറ്റ്‌വർക്കിൻ്റെ പങ്കാളിത്തത്തിന് മുമ്പ് തൻ്റെ അക്കൗണ്ടുകളിലൂടെ നടത്തിയ എല്ലാ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കും അദ്ദേഹം പൂർണ ഉത്തരവാദിത്തമുള്ളതിനാൽ പ്രവാസിയുടെ വാദങ്ങൾ അധികൃതർ പരി​ഗണിച്ചില്ല.

പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കുവൈത്തിന് പുറത്തുള്ള ഒരു നെറ്റ്‌വർക്കിലേക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടന്നതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് അറിയിപ്പ് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്നും തൻ്റെ വരുമാനം വർധിപ്പിക്കുന്നതിനായി ഇൻ്റർനെറ്റിൽ സാധനങ്ങൾ പ്രമോട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ ജോലി വാഗ്ദാനം സ്വീകരിച്ചതായും പ്രവാസി സമ്മതിച്ചിട്ടുണ്ട്.

Related News