വൈദ്യതി മന്ത്രാലയത്തിൽ കുവൈത്തിവത്കരണ നിരക്ക് 95 ശതമാനത്തിലെത്തി

  • 01/05/2024


കുവൈത്ത് സിറ്റി: പവർ പ്ലാൻ്റുകളിലെയും വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനുകളിലെയും തൊഴിലാളികൾക്കിടയിലെ കുവൈത്തിവത്കരണ നിരക്ക് 95 ശതമാനത്തിലെത്തിയതായി കണക്കുകൾ. 6,445 കുവൈത്തികളും 355 നോൺ-കുവൈത്തികളും ഉൾപ്പെടെ 6,800 ആണ് സ്റ്റേഷനുകളിലെ ആകെ തൊഴിലാളികളുടെ എണ്ണമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത സ്റ്റേഷനുകളുടെ എണ്ണം ആറാണ്. 

ഇവിടെ കുവൈത്തിവത്കരണ നിരക്ക് 99 ശതമാനത്തിലേറെയാണ്. പത്ത് കുവൈത്തികളല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ആകെ 467 കുവൈത്തി ജീവനക്കാരുള്ള ഷുവൈഖ് സ്റ്റേഷനും 1,157 കുവൈത്തി ജീവനക്കാരും 34 കുവൈത്തികളല്ലാത്തവരുള്ള ഷുഐബ സ്റ്റേഷനും ഇതിൽ ഉൾപ്പെടുന്നു. എല്ലാ മേഖലകളിലും കുവൈച്ചിവത്കരണ നയം നടപ്പിലാക്കാൻ മന്ത്രാലയത്തിൻ്റെ താൽപ്പര്യം വൃത്തങ്ങൾ വ്യക്തമാക്കി. വിവിധ സ്പെഷ്യലൈസേഷനുകളോടെ എൻജിനീയറിങ് കോളേജുകളിൽ നിന്ന് ബിരുദം നേടിയവരുടെ എണ്ണത്തിലുണ്ടായ വർധന സഹായകരമായെന്നും അവർ കൂട്ടിച്ചേേർത്തു.

Related News