അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

  • 01/05/2024

 


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നലെ മുതൽ ആരംഭിച്ച മഴ ഇന്നും തുടരുമെന്നവും നേരിയ തീവ്രതയോടെയുള്ള ഉച്ചയോടെ ഉണ്ടാകുമെന്നും കാലാവസ്ഥ വിദ​ഗ്ധർ അറിയിച്ചു. പ്രത്യേകിച്ച് മധ്യ, തെക്കൻ പ്രദേശങ്ങളിൽ മഴയുടെ കൂടുതൽ പെയ്യാനുള്ള സാധ്യതയുണ്ട്. ഇടിമിന്നലുകൾക്കും സാധ്യതയുണ്ടെന്നും ചിലയിടങ്ങളിലും മഴ കനത്തേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേ​ഗത്തിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി അറിയിച്ചു. വ്യാഴാഴ്ച രാവിലെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടും. വൈകുന്നേരം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, തീരപ്രദേശങ്ങളിൽ മഴ പെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News