പുരുഷന്മാരുടെ പുകവലി നിരക്ക് സ്ത്രീകളേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകൾ; കുവൈത്തിൽ ബോധവൽക്കരണ കാമ്പയിൻ

  • 01/05/2024


കുവൈത്ത് സിറ്റി: പുകയിലയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ദേശീയ പുകവലി വിരുദ്ധ പരിപാടിയുടെ ഭാ​ഗമായുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.. നാളെ മുതൽ ജൂൺ 30 വരെ നീളുന്നതാണ് കാമ്പയിൻ. കുവൈത്തിലെ പുകവലിയുടെ മൊത്തം വ്യാപനം 20.5 ശതമാനത്തിലെത്തി. പുരുഷന്മാരുടെ പുകവലി നിരക്ക് സ്ത്രീകളേക്കാൾ 12 ഇരട്ടിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  

പുകവലിക്കാരുടെ ഏറ്റവും ഉയർന്ന ശതമാനം 30 മുതൽ 44 വയസുവരെയുള്ളവരാണ്, 23 ശതമാനം. 18 മുതൽ 29 വയസുവരെയുള്ളവരിലും 23 ശതമാനം എന്ന നിരക്കിൽ പുകവലിയുണ്ട്. ദിവസവുമുള്ള പുകവലിയുടെ വ്യാപനം 18 ശതമാനത്തിലെത്തി. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ വളരെ കൂടുതലാണ്, പുരുഷന്മാരിൽ 35.4 ശതമാനവും സ്ത്രീകളിൽ രണ്ട് ശതമാനവും മാത്രമാണ്. മുപ്പതു വയസിനു ശേഷം, പ്രായം കൂടുന്നതിനനുസരിച്ച് പ്രത്യേകിച്ച് പുരുഷന്മാരിൽ, ദിവസേനയുള്ള പുകവലിയുടെ വ്യാപനം കുറയുന്ന പ്രവണതയുണ്ടെന്നും ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്‌വ പറഞ്ഞു.

Related News