കുവൈത്തി അധ്യാപകൻ സഹപ്രവർത്തകനെ മർദിച്ചതായി പരാതി

  • 01/05/2024


കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലെ സ്‌കൂളിലെ കുവൈത്തി അധ്യാപകൻ സഹപ്രവർത്തകനെ മർദിച്ചതായി പരാതി. ആക്രമണം, മർദനം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് എടുത്തിട്ടുള്ളത്. താൻ ജോലി ചെയ്യുന്ന അതേ സ്‌കൂളിലെ ഒരു സഹപ്രവർത്തകൻ തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ഒരു അധ്യാപകൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കൂടാതെ, തൻ്റെ സഹോദരനെ കുവൈത്തി അധ്യാപകൻ സ്‌കൂളിൽ വെച്ച് മർദിച്ചതായും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് അപമാനിച്ചതായും ഒരു കുവൈത്തി യുവതി പോലീസിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, അധ്യാപകൻ ക്ലാസ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചതായും പരിശോധനയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും വൃത്തങ്ങൾ സൂചിപ്പിച്ചു. അതേ സ്‌കൂളിലെ സഹപ്രവർത്തകനെ അധ്യാപകൻ മർദിച്ചതിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

Related News