കൊടും വേനൽക്കാലത്തെ നേരിടാൻ സജ്ജമായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 01/05/2024



കുവൈറ്റ് സിറ്റി :എല്ലാ സാങ്കേതിക മേഖലകൾക്കും സേവനം നൽകുന്ന ഒരു ലോജിസ്റ്റിക്കൽ യൂണിറ്റ് എന്ന നിലയിൽ വേനൽക്കാല സീസണിനായി സെക്ടർ പൂർണ്ണമായും തയാറാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ സാങ്കേതിക സേവനങ്ങൾക്കും പ്രധാന വർക്ക് ഷോപ്പുകൾക്കും വേണ്ടിയുള്ള ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എൻജിനീയർ അഖുൽ അൽ അനാസി. വൈദ്യുത അല്ലെങ്കിൽ ജല ശൃംഖലകളിൽ തടസം നേരിട്ടാൽ രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന എമർജൻസി ടീമുകൾ സേവനം ഉറപ്പാക്കും.

അതുപോലെ വൈദ്യുതി തടസം നേരിടുന്ന പ്രദേശങ്ങളിലേക്ക് ഉപകരണങ്ങളും ഡീസൽ ട്രാൻസ്‌ഫോർമറുകളും എത്രയും വേഗം എത്തിക്കുന്നതിന് 40-ലധികം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ കെട്ടിടങ്ങൾ 20 ശതമാനം ഊർജ്ജക്ഷമതയുള്ളതാക്കുന്നതിന് നവീകരിക്കുന്നതിനും സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് ഉപഭോഗം കുറയ്ക്കുന്നതിന് സഹായകമാകുമെന്ന് അഖുൽ അൽ അനാസി കൂട്ടിച്ചേർത്തു.

Related News