9,000 കുവൈത്തി ദിനാർ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിച്ചതായി പരാതി

  • 01/05/2024

 


കുവൈത്ത് സിറ്റി: തന്റെ വീട്ടിൽ മോഷണം നടന്നതായി സാദ് അൽ അബ്ദുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി യുവതി. ഒരു മുറി തകർത്തുവെന്നും വിവിധ വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ സേഫ് മോഷണം പോയതായും പരാതിയിൽ പറയുന്നു. മോഷ്ടിച്ച വസ്തുക്കളിൽ 10,000 സൗദി റിയാൽ പണം, സ്വർണം, വാച്ചുകൾ, ആഭരണങ്ങൾ, മക്കളുടെ പാസ്‌പോർട്ടുകൾ, ​ഗാർഹിക തൊഴിലാളിയുടെ ഡോക്യുമെൻ്റേഷൻ, സ്വന്തം പൗരത്വ പേപ്പറുകൾ, മൊബൈൽ ഫോണുകൾ, നിരീക്ഷണ ക്യാമറ റെക്കോർഡർ എന്നിവ ഉൾപ്പെടുന്നു.

 ഏകദേശം 9,000 കുവൈത്തി ദിനാർ മൂല്യമുള്ള വസ്തുക്കളാണ് ആകെ നഷ്ടപ്പെട്ടത്. പരാതിക്കാരി പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ പേരും നമ്പറും പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ, സംശയിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ല. സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഫോറൻസിക് വിദഗ്ധർ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.

Related News