യുഎസ് സായുധ സേനയുടെ ക്യാമ്പുകൾ തകർക്കാൻ പദ്ധതിയിട്ട പൗരൻ അറസ്റ്റിൽ

  • 02/05/2024


കുവൈത്ത് സിറ്റി: നിരോധിത സംഘടനയിൽ ചേരുകയും രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തതിന് കുവൈത്തി പൗരനെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതി സംഘടനയുടെ പ്രവർത്തനങ്ങളുടെ ദൃശ്യ-ശ്രവ്യ റെക്കോർഡിംഗുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും അതിനെ പിന്തുണച്ച് വാർത്തകളും പ്രസിദ്ധീകരിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ എങ്ങനെ നിർമ്മിക്കാമെന്നും പ്രതി പഠിച്ചു. കൂടാതെ യുഎസ് സായുധ സേനയുടെ ക്യാമ്പുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് പ്രതികളെയും ഇത് ചെയ്യാൻ പ്രേരിപ്പിച്ചു. ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.

Related News