വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 300 ദിനാര്‍ പിഴ

  • 25/05/2024


കുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഏതൊരാൾക്കും കടുത്ത പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിനും നിയമങ്ങള്‍ കടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ട് വരുന്നത് കര്‍ശനമായ നടപടികളോടെയാണ്. മയക്കുമരുന്നും മദ്യവും കഴിച്ച് വാഹനമോടിച്ചാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവോ 1,000 മുതൽ 3,000 ദിനാര്‍ വരെ പിഴയോ ലഭിക്കും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മൂന്ന് മാസം തടവോ 300 ദിനാറോ പിഴയോ ചുമത്തപ്പെടും. പരിധിക്കപ്പുറമുള്ള വേഗത്തിൽ വാഹനമോടിച്ചാൽ മൂന്ന് മാസം തടവോ പരമാവധി 500 ദിനാറോ പിഴയോ ആണ് ശിക്ഷ. ടിൻ്റഡ് വിൻഡോസ് നിയന്ത്രണം ലംഘിച്ചാൽ രണ്ട് മാസത്തെ തടവോ പരമാവധി 200 കെഡി പിഴയോ ചുമത്തും. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ കാറിൽ ശ്രദ്ധിക്കാതെ വിടുകയോ ജനാലകളിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കാൻ അനുവദിക്കുകയോ ചെയ്താൽ 75 ദിനാര്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News