റാഫിൾ കൂപ്പൺ പ്രകാശനം

  • 02/05/2025



കുവൈറ്റ്, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2025 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ "Santhome Fest 2025”ന്റെ ഭാഗമായുള്ള റാഫിൾ കൂപ്പൺ പ്രകാശനം 2025 മെയ് 2 വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം അഹ്‌മദി, സെന്റ് പോൾസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.

ഇടവക വികാരി റവ. ഫാ. എബ്രഹാം പി ജെ പ്രകാശന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ഇടവക ട്രസ്റ്റി ശ്രീ. റെജി പി ജോൺ, സെക്രട്ടറി ശ്രീ. ബാബു കോശി, സഭ മാനേജിംഗ് കമ്മിറ്റി അംഗവും സാന്തോം ഫെസ്റ്റ് 2025 ജനറൽ കൺവീനറുമായ ശ്രീ. പോൾ വർഗ്ഗീസ്, കോ-കൺവീനർ ശ്രീ. പ്രിൻസ് തോമസ്, റാഫിൾ കൂപ്പൺ കൺവീനർ ശ്രീ. അനു പാടത്തറ, കോ-കൺവീനർ ശ്രീ. അരുൺ തോമസ്, മറ്റ് കൺവീനർമാർ, റാഫിൾ കൂപ്പൺ കമ്മറ്റി അംഗങ്ങൾ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Related News