പ്രവാസി സമൂഹം ഒരിക്കലും അനുഭവിചിട്ടില്ലാത്ത അനിശ്ചിത്വതവും അവഗണനയും ആണു ഈ കോവിഡ്-19 കാലത്ത് നേരിടുന്നത്. പ്രവാസ ലോകത്ത് പ്രവാസി ഇന്ത്യക്കാരുടെ മരണം ദിനംപ്രതി ഏറി വരികയാണു. ഇന്ത്യകാരെ നാട്ടിലെത്തിക്കാനുള്ള സാഹചര്യങ്ങളുടെ അവസ്ഥ അറിയാമെങ്കിലും അടിയന്തിരമായ് രോഗികൾ, ഗർഭിണികൾ , ജോലി നഷ്ടപ്പെട്ടവർ എന്നിവരെ എത്തിക്കാൻ ഉള്ള നടപടി പെട്ടെന്ന് ഉണ്ടാവേണ്ടത് ഉണ്ട്. ആഗോള പ്രവാസികൾക്കായ് ജികെപിഎ അടക്കം ഒട്ടു മിക്ക സംഘടനകളും ഈ വിഷയത്തിൽ നിരവധി അപേക്ഷകൾ സമർപ്പിച്ചു. ചിലതെല്ലാം നടപ്പിലായി, എന്നാൽ മുകളിൽ പറഞ്ഞവരെ നാട്ടിലെത്തിക്കാൻ നടപടി ആയില്ല. ജികെപിഎ സംസ്ഥാന നേതൃത്വം ഈ ആവശ്യം എല്ലാ പ്രവാസികളുടെയും ശബ്ദമായ് മാറാൻ ഈ അവസരത്തിൽ ഒരു മാസമായ്സജീവ ഇടപെടലുകൾ നടത്തുന്നുണ്ട് ഓരോ മേഖലയിലെയും പ്രശ്നങ്ങൾ എല്ലായിടത്തും ചർച്ച ആവുകയും സർക്കാറുകളിൽ സമ്മർദ്ധം ചെലുത്തി നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിനു പരിഹാരം കാണുകയും ആണു ലക്ഷ്യം. നമ്മുടെ രാഷ്ട്രീയ സാമുദായിക പ്രാദേശിക രഹിതമായ ഐക്യം മറ്റ് പ്രവാസികളിലേക്ക് എത്തിക്കാനും സംഘടനയുടെ പ്രവർത്തനം കൊണ്ട് എല്ലാവർക്കും ഗുണമുണ്ടാവാനും നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ആശ്വാസമാവാനും ഈ പരിശ്രമങ്ങളിൽ നിങ്ങളുടെ പൂർണ്ണ പിന്തുണ അഭ്യർത്ഥ്ക്കുന്നു
ഗൾഫിലെ ഒരു പ്രവാസി 3 തവണ രോഗമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ ചെന്നിട്ടും തിരിച്ചയച്ച യുവാവ് അവശനായി ആശുപത്രിയിലെത്തിയപ്പോൾ രക്ഷിക്കാനുള്ള സമയം കഴിഞ്ഞു ! പ്രവാസികളെ കൊണ്ടുപോകാൻ എല്ലാ സഹായവും ചെയ്യാമെന്ന് കുവൈറ്റ് ഉൾപ്പെടെ പറയുമ്പോഴും രക്ഷിക്കാനുള്ള സമയം കടന്നുപോകുന്നതറിയാതെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുന്നു . പ്രവാസികളുടെ കാര്യത്തിൽ യഥാർത്ഥത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തുന്നത് തികച്ചും പ്രവാസികളെ മാനസികമായി വലിയ പ്രയാസത്തിലേക്ക് കൊണ്ടെത്തിക്കുന്നു
ഇരുകൂട്ടർക്കും പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാൻ താല്പര്യമില്ല.
അത് മറച്ചുവയ്ക്കാൻ എന്തൊക്കെയോ ചെയ്യാൻ പോകുന്നു എന്ന് തോന്നിപ്പിക്കാനുള്ള ചില ചപ്പടാച്ചികളാണ് നോർക്ക റൂട്ട്സിനെ ഉപയോഗിച്ച് സംസ്ഥാനവും ചില പ്രസ്താവനകളിലൂടെ കേന്ദ്രവും ഇപ്പോൾ നടത്തുന്നത്. എന്നാൽ പ്രവാസ ലോകത്തെ യഥാർത്ഥ സ്ഥിതി ഇവർക്ക് അറിയില്ലെന്നതാണ് വസ്തുത. പ്രവാസികൾക്കിടയിൽ രോഗവ്യാപനം സംഭവിച്ചാൽ അത് നിയന്ത്രണം ചെയ്യാനുള്ള ശേഷി നിലവിൽ ഗൾഫ് രാജ്യങ്ങൾക്കില്ല.
അതവർ അറിയിക്കാനുള്ളവരെയൊക്കെ രഹസ്യമായും പരസ്യമായും അറിയിച്ചുകഴിഞ്ഞു. പ്രവാസികളെ കൊണ്ടുപോകാൻ എല്ലാ സഹായവും ചെയ്തുകൊടുക്കാമെന്നും അവരിൽ ചില വിഭാഗത്തിൽപ്പെട്ടവരെ തങ്ങളുടെ ചിലവിൽ നാട്ടിലെത്തിക്കാമെന്നും പറഞ്ഞുകഴിഞ്ഞു;
ഒന്നല്ല, പല ആവർത്തി.ഇനി സംഭവിക്കുന്നതിനൊന്നും അവർ ഉത്തരവാദിയായിരിക്കില്ല എന്ന് ബോധ്യപ്പെടാവുന്ന തരത്തിൽ അവർ പ്രതികരിച്ചിട്ടുണ്ട്.
പ്രവാസികൾ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ഏതെങ്കിലും ഒരു കെട്ടിടത്തിൽ രോഗലക്ഷണങ്ങളോടെ ഒരാളെ കണ്ടെത്തിയാൽ ഉടൻ സുരക്ഷാ സേനയും ആരോഗ്യ വിദഗ്ധരും എത്തി ആ കെട്ടിടം മുഴുവൻ ക്വാറന്റൈനിലാക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ അതില്ല. കാരണം അങ്ങനെ ചെയ്യാൻ നിന്നാൽ അത് വേണ്ടാത്ത കെട്ടിടങ്ങൾ ബാക്കി ഉണ്ടാകുമോ എന്നതാണ് സംശയം. അത് പോയിട്ട്, ഇപ്പോൾ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്ന രോഗിയെ ടെസ്റ്റ് നടത്താൻ പോലും മിനക്കെടാതെ തിരിച്ചയയ്ക്കുന്നതാണ് സാഹചര്യം. അടുത്തിടെ 3/4 തവണ ആശുപത്രിയിൽ പോയ മലയാളി യുവാവിനെ ഒരു ടെസ്റ്റിന് പോലും വിധേയനാക്കാതെ മടക്കി അയയ്ക്കുകയും ഒടുവിൽ അദ്ദേഹത്തിന് ന്യുമോണിയ വ്യാപിക്കുലയും ചെയ്തു. അപ്പോഴാണ് ആംബുലൻസ് എത്തി ആശുപത്രിയിലാക്കിയത്. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. നമ്മുടെ ഒരു സഹോദരന്റെ ജീവന്റെ കാര്യത്തിൽ മറ്റൊരു രാജ്യത്തിന് ആശങ്കയില്ലെന്ന് നമുക്ക് കുറ്റപ്പെടുത്താ൦. പക്ഷെ ജനിച്ച നാടിന് അവനെ വേണ്ടെങ്കിൽ ആരോടാണ് സങ്കടം പറയുക.
കൊറോണ വ്യാപനം കാട്ടുതീ പോലെ !മിന അൽ സൂറിലെ 6000 പേർ താമസിക്കുന്ന കൊറിയൻ കമ്പനിയുടെ സമുച്ചയത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ആരും തിരിഞ്ഞുനോക്കിയില്ല. പിന്നത്തെ പരിശോധനയിൽ കണക്ക് 26 ആയി. അടുത്ത പരിശോധനയിൽ 50. ഇപ്പോൾ 3000 പേരും ക്വാറന്റൈനിലാണ്. ഇന്ത്യക്കാർ താമസിക്കുന്ന മേഖലകാലിലും സ്ഥിതി ഇത് തന്നെ.
ഒരാൾക്ക് രോഗലക്ഷണം കണ്ട് അങ്ങോട്ട് ചെന്ന് റിപ്പോർട്ട് ചെയ്‌താൽ അധികൃതർ ഒന്ന് തിരിഞ്ഞുനോക്കാൻ തന്നെ ദിവസങ്ങളെടുക്കും. അതും കഴിഞ്ഞേ ടെസ്റ്റും ശ്രദ്ധയുമെല്ലാം രോഗിക്ക് ലഭിക്കുന്നത്.
അപ്പോഴേക്കും ആ രോഗിയുടെ സ്റ്റേജ് മാറും. അവർ താമസിക്കുന്ന മുറിയിലെയും ഫ്‌ളാറ്റിലെയും കെട്ടിടത്തിലെയും തന്നെ സ്ഥിതി മാറും.
ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മുമ്പ് ആ കെട്ടിടം തന്നെ ക്വാറന്റൈനിലാകുമായിരുന്നു. പിന്നെ ആ ഒരു ഫ്ലോർ മാത്രം ക്വാറന്റൈനിലാക്കി. ഇപ്പോൾ രോഗം സ്ഥിരീകരിച്ച രോഗിക്കൊപ്പം താമസിക്കുന്നവരെപ്പോലും ആ മുറിയിൽ നിന്നുതന്നെ മാറ്റാൻ കഴിയുന്നില്ല.
ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി അതാണ്. അവർക്ക് അത്രയുമേ സാധ്യമാകൂ.കുവൈറ്റിലാണെങ്കിൽ പതിനായിരം ഡോക്ടർമാരും 5500 കിടക്കകളുമാണുണ്ടായിരുന്നത്. നിലവിൽ പോസിറ്റിവ് കേസുകളുടെ എണ്ണം തന്നെ നാലായിരത്തോളമായി. അതിനാൽ തന്നെ കോവിഡ് ആശുപത്രികൾക്ക് ശേഷം ജാബിർ ആശുപത്രിയിലും പിന്നെ മറ്റ് ആശുപത്രികളിലേക്കും കൊറോണ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നത്. രോഗികളുടെ എണ്ണം റോക്കറ്റ് പോലെ ഉയരുകയുമാണ്. കുവൈറ്റിൽ അഭയം തേടിയെത്തിയ രണ്ടു സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും അവസരം നൽകാതെ ഒടുവിൽ 2 മണിക്ക് പൊതുപ്രവർത്തകരെത്തി അവരെ രക്ഷിച്ചുകൊണ്ടുവന്ന സംഭവം എംബസിക്ക് നാണക്കേടായിരുന്നു.
കുവൈറ്റ് സർക്കാരിന്റെ ആരോഗ്യമന്ത്രാലയവുമായി കൈകോർത്ത് ഇപ്പോൾ പൂട്ടികിടക്കുന്ന ഇന്ത്യൻ സ്‌കൂളുകളും സ്വകാര്യ ക്ലിനിക്കുകയും ഇത്യക്കാരുടെ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ എംബസി മുൻകയ്യെടുത്താൽ സാധ്യമായിരുന്നു.അതിനായി സർക്കാരിനുവേണ്ട സന്നദ്ധ പ്രവർത്തകരെ നമ്മുടെ പ്രവാസി സംഘടനകളുമായി സഹകരിപ്പിച്ച് സർക്കാരിന് എത്തിച്ചു നൽകാമായിരുന്നു അങ്ങനൊരു ഉദ്യമവുമായി ഇന്ത്യൻ എംബസി സമീപിച്ചാൽ രണ്ടുകൈയും നീട്ടി സ്വീകരിച്ച്‍ വേണ്ട സഹായങ്ങൾ ചെയ്യാൻ കുവൈറ്റ് ആരോഗ്യമന്ത്രാലയം തയാറാകുമായിരുന്നില്ലേ ?
അതിനൊന്നും മിനക്കെടാതെ പുറത്ത് പ്രവാസികളുടെ നെഞ്ചിൽ തീയാളുമ്പോൾ അകത്തിരുന്നു ‘വീണ’ വായിക്കുകയാണ് നമ്മുടെ എംബസി ഉദ്യോഗസ്ഥരിൽ പലരും. ഒന്നും ചെയ്തില്ലെന്ന് വരേണ്ടെന്ന് കരുതി ഇപ്പോൾ എന്തോ വിവരശേഖരണവുമായി ഇറങ്ങിയിട്ടുണ്ട് എംബസി ഇനി വിവര ശേഖരണം കഴിഞ്ഞാലോ കുവൈറ്റിലെ സുമനസുകളായ പ്രവാസികളിൽ നിന്നും പണം കണ്ടെത്തി പ്രവാസികളെ സഹായിക്കാം എന്നാണ് പദ്ധതി അല്ലാതെ എംബസിയായി ഒന്നും ചെയ്യാനല്ലത്രെ.
സൗദിയിൽ മലയാളികൾ അടക്കം 200 ലധികം ഗർഭിണികൾ ജന്മനാട്ടിൽ എത്തിക്കണമെന്ന ആവശ്യം ശക്തം , സുപ്രീം കോടതിയിൽ കേസ് കൊടുത്ത് കാത്തിരിക്കുന്നു, രാജ്യത്ത് ജോലി ചെയ്യുന്നവരും സന്ദർശക വിസയിൽ എത്തിയവരുമായ ഇവരിൽ 95 ശതമാനം പേരും മലയാളികളാണ്
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ ഗർഭിണികളുടെ കണക്ക്
റിയാദ് (80 )ജിദ്ദ (31 ),തായിഫ് (22 ).അൽ ഖസീം (18 ) ,ബുറൈദ (18 ),മദീന (14 ) ,ജിസാൻ (6 ) അൽഹസ്സ (6 )ദമ്മാം (6 )അബഹ (1 )ജുബൈൽ (ഒന്ന് )എന്നിങ്ങനെയാണ്
ഇവരിൽ ഭൂരിഭാഗം പേരും പ്രസവത്തിനും ബന്ധപ്പെട്ട ചികിത്സക്കും വേണ്ടി നേരത്തെ തന്നെ ജോലി രാജിവെച്ചും ലീവ് എടുത്തും നാട്ടിലേക്ക് പോകുന്നതിനായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിമാന ടിക്കറ്റ് എടുത്തിരുന്നു.പക്ഷെ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കിയതിനാലാണ് വിദേശത്ത് തുടരാൻ ഇവർ നിർബന്ധിതരായത്.
കൊവിഡ് 19 പ്രതിരോധത്തിനായി സൗദിയിലുള്ള സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയതിനാൽ ആവശ്യമായ ചികിത്സ ലഭിക്കാൻ ബുദ്ധിമുട്ടുള്ളതായും നിലവിൽ ജോലിയോ കുടുംബാംഗങ്ങളുടെ സാമീപ്യമോ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തടതും കിലോമീറ്ററുകൾ അകലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നതിനാലും അടച്ചിടലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചതിനാൽ ആശുപത്രികളിൽ എത്തിച്ചേരുവാൻ ബുദ്ധിമുട്ടാണ് .
ആശുപത്രിയിൽനിന്ന് തങ്ങൾക്കും തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന കുട്ടികൾക്കും കോവിഡ് പിടിപെടുമോ എന്ന ആശങ്ക ഇവർക്കുണ്ട് നാട്ടിൽ മടങ്ങിയെത്തി ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയാൻ ഇവർ തയ്യാറായിട്ടും സംസ്ഥാന സർക്കാരുകൾ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടും കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സ്വന്തം പൗരന്മാർ നാട്ടിലേക്ക് വരുന്നത് വിലക്കുന്നതിലൂടെ തുല്യത ലഭിക്കാനും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇത് ജനിക്കുവാൻ പോകുന്ന കുട്ടിയോടുള്ള അനീതിയാണെന്നും ഓർമിപ്പിക്കട്ടെ
സൗദിയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25000 ത്തിലധികം കടന്നതോടെ ഇവരുടെ ആശങ്കവർദ്ധിച്ചിട്ടുണ്ട് . എങ്ങനെയും നാട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയിൽ ആണ് ഇവർ .കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ,കേന്ദ്ര വിദേശകാര്യ മന്ത്രി അടക്കമുള്ളവർക്ക് പരാതി സമർപ്പിച്ചിട്ട് ഫലം കണ്ടില്ല
സിദ്ദിഖ് കൊടുവള്ളിസ്റ്റേറ്റ് പ്രസിഡന്റ്ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?