കുവൈത്ത് സിറ്റി : കുവൈറ്റില്‍ കൊവിഡ് ചികിൽസയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു. കൊല്ലം പറവൂർ കറുമണ്ടൽ സ്വദേശി കല്ലുംകുന്ന് വീട്ടിൽ ഉഷാ മുരുകൻ (42) ആണു ഇന്ന് മരണമടഞ്ഞത്. കോവിഡ് ചികിത്സയിൽ ഫർവ്വാനിയ ആശുപത്രിയിലായിരുന്നു ഇവർ. ഹോം കേയർ ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഭർത്താവ് സതീശനും മകൻ കാർത്തികേയനും കുവൈത്തിലാണു ജോലി ചെയ്യുന്നത്. ഉദയ ലക്ഷ്മിയാണു മകൾ. മൃതദേഹം കോവിഡ് പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?