മാനവിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ എയിംസ് കലാരംഗത്തേയ്ക്കും കടക്കുകയാണ്.കൊറോണക്കാലത്ത് മാസങ്ങൾ നീണ്ട ലോക് ഡൗൺ ദിനങ്ങളിൽ പ്രവാസ ലോകത്തെ കുട്ടികൾ ദീർഘകാലം വീടുകളിൽ തളയ്ക്കപ്പെട്ടു.കൂട്ടുകാരും കളിക്കളങ്ങളും നഷ്ടപ്പെട്ട ബാല്യങ്ങളുടെ കണ്ണിലെ ദൈന്യത തിരിച്ചറിഞ്ഞ സ്കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടേയും, എയിംസ് സ്റ്റിയറിംഗ് കമ്മറ്റിയുടേയും കൂട്ടായ ചർച്ചയിൽ, കുട്ടികളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ കലോത്സവം എന്ന ആശയം ഉരുത്തുരിഞ്ഞത് എന്ന് കലോത്സവ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു. സ്കൂൾ അധ്യയനം അവസാനിക്കുന്ന ജൂൺ പത്തൊമ്പത് മുതൽ രണ്ട് മാസക്കാലം വീണ്ടും കുട്ടികൾ ഒറ്റപ്പെടുമ്പോൾ, കലാ പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളെ ഊർജ്ജസ്വലരാക്കുന്നതിനുള്ള ശ്രമത്തിലാണ് എയിംസ് പ്രവർത്തകർ. കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും നടത്തപ്പെടുന്ന മത്സരങ്ങൾ ജൂൺ 19 മുതൽ ആരംഭിക്കുമെന്ന് കലോത്സവ സഘാടക സമിതിക്കു വേണ്ടി ഹബീബ് മുറ്റിച്ചൂർ, മണിക്കുട്ടൻ, ദിലീപ് നായർ ,സിന്ദു രമേഷ്, എൻ എസ് ജയൻ എന്നിവർ അറിയിച്ചു.മുൻപേ റിക്കോർഡ് ചെയ്ത മത്സരങ്ങൾ അപ് ലോഡ് ചെയ്യുന്ന സാധാരണ ഓൺ ലൈൻ മത്സരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, മത്സരങ്ങൾക്ക് നിശ്ചിത സമയം മുൻപ് മാത്രം ലഭിക്കുന്ന ചെസ്റ്റ് നമ്പരുകൾ അണിഞ്ഞ മത്സരാർത്ഥികൾ തങ്ങളുടെ വീടുകളിൽ ഒരേ സമയം മത്സരിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ കലോത്സവ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേയ്ക്ക് അയച്ചു കൊടുക്കുന്നതിനുമുള്ള വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ അഞ്ചിന് ബാബുജി ബത്തേരിയുടെ അധ്യക്ഷതയിൽ നടന്ന സൂം മീറ്റിംഗിൽ കലോത്സവ പ്രവർത്തനങ്ങൾക്ക് ഒദ്യോഗിക തുടക്കമായി. കുവൈറ്റിലെ സാമൂഹ്യ , സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഷറഫുദ്ധീൻ കണ്ണോത്ത്, സഹീർ തൃക്കരിപ്പൂർ, അഡ്വ.ജോൺ തോമസ്, ചെസിൽ ചെറിയാൻ,ഡോ.അമീർ ,ഫൈസൽ മഞ്ചേരി, സത്താർ കുന്നിൽ, ഒ ഐ സി സി പ്രതിനിധി ഹരീഷ് തൃപ്പൂണിത്തുറ, കല പ്രതിനിധി നൗഷാദ്, ഭാരതീയ പ്രവാസി പരിഷത്തിനെ പ്രതിനിധീകരിച്ച് ബിനോയ് സെബാസ്റ്റ്യൻ, എസ് എം സി എ പ്രതിനിധി സുനിൽ റാപ്പുഴ, മീഡിയാ ഫോറത്തിനു വേണ്ടി സജീവ് കെ പീറ്റർ, തനിമ പ്രതിനിധി ജേക്കബ് വർഗ്ഗീസ്, ജില്ലാ അസോസിയേഷനുകളുടെ പ്രതിനിധി ഷൈജിത്, സാരഥി പ്രതിനിധി സുഗുണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു
സംസാരിച്ചു.എയിംസ് സ്റ്റിയറിഗ് കമ്മറ്റിയംഗങ്ങൾ പങ്കെടുത്ത പ്രോഗ്രാമിൽ മഹേഷ് പി അയ്യർ, സിജോ അബ്രാഹം എന്നിവർ ചേർന്ന് ഫ്ലയർ പ്രകാശനവും, ബഷീർ കൊയ്ലാണ്ടി, ഐവി അലക്സ് എന്നിവർ ചേർന്ന് റജിസ്ട്രേഷൻ ഫോം പ്രകാശനവും നിർവ്വഹിച്ചു. ജൂൺ പതിനഞ്ചിന് ഓൺലൈൻ റജിസ്ടേഷൻ അവസാനിക്കും. ആറ് ഗവർണറേറ്റുകൾക്കായി തയ്യാറാക്കിയിരിക്കുന്ന വ്യത്യസ്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രാഥമിക ഘട്ട മത്സരങ്ങൾ നടക്കും. പ്രാഥമിക ഘട്ടത്തിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മത്സരാർത്ഥികൾ ഗ്രാന്റ് ഫിനാലെയിലേയ്ക്കെത്തും.എയിംസിന്റെ ഫെയ്സ് ബുക്ക് പേജ് വഴി പബ്ലിഷ് ചെയ്യുന്ന ഫിനാലെ മത്സരങ്ങളിൽ നിന്നും ജഡ്ജിംഗ് പാനൽ നിശ്ചയിക്കുന്ന വിജയികൾക്കു പുറമേ, കൂടുതൽ ലൈക്കും ഷെയറും കിട്ടുന്ന രണ്ട് ജനപ്രിയ കലാകാരൻമാരേയും കണ്ടെത്തും. ഒൻപത് മത്സര ഇനങ്ങളിലായി മത്സരാർത്ഥികളുടെ പ്രായവും, പഠിക്കുന്ന ക്ലാസുകളും പരിഗണിച്ച് ആറ് വിഭാഗങ്ങളായിട്ടായിരിക്കും മത്സരങ്ങൾ.മുതിർന്നവർകുള്ള മത്സര വിഭാഗവും ഇതോടൊപ്പം ഉണ്ട്.പ്രാഥമിക ഘട്ടത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാകാരൻമാർ വിധികർത്താക്കളായി എത്തുമ്പോൾ, ഫിനാലെ മത്സരങ്ങൾ കേരളത്തിലെ പ്രശസ്ത കലാകാരൻമാർ വിലയിരുത്തും. മത്സര ഇനങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ AIIMS KUWAIT എന്ന ഫെയ്സ് ബുക്ക് പേജിൽ ലഭ്യമാണ്. https://forms.gle/5b62DLyHxm75R4C9A എന്ന ലിങ്കിൽ കൂടി കലോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാവുന്നതാണ്. സ്റ്റേജ് പ്രോഗ്രാമുകളുടെ രീതിയിൽ നടത്തപ്പെട്ട ഫ്ലയർ പ്രകാശന ചടങ്ങിൽ കുവൈറ്റിലെ കലാകാരൻമാരുടെ പ്രോഗ്രാമുകൾക്കൊപ്പം ,കേരളത്തിൽ നിന്നും നിരവധി കലാകാരൻമാരും പങ്കെടുത്തു.സാം നന്ത്യാട്ട് ,ഷാജി നാഗരൂർ ,സോണി മാത്യു, ജോബി, ഷൈജു, റെജു വർഗ്ഗീസ്, സുമേഷ്, അനൂപ്, ഫ്രഡി, തുടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയംഗങ്ങളും, ബിജു തിക്കൊടി, ഗോകുലം ഹരി, സിന്ദു മധുരാജ്, കിഷോർ, അംബികാ രാജേഷ്, ജസ്നി ഷമീർ, അഷ്റഫ് ചൂരോട്ട് ,ഐറിൻ, അലൈന എന്നിവരും പങ്കെടുത്തു.രാജേഷ് പരിപാടികൾ നിയന്ത്രിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?