കുവൈത്ത് സിറ്റി: കെ.ഐ.ജി. ഫര്‍വാനിയ ഏരിയ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ‘സ്വാതന്ത്ര്യദിന സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. കെ.ഐ.ജി ഫര്‍വാനിയ ഏരിയ പ്രസിടണ്ട് സി.പി.നൈസാം സ്വാഗതം പറഞ്ഞ പരിപാടിയില്‍ സൗഹൃദവേദി ആക്ടിംഗ് പ്രസിടണ്ട് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കുവൈത്തിലെ മത സാമൂഹിക സാസ്കാരിക രംഗത്തെ നിറ സാനിധ്യവും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിടണ്ടുമായ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിച്ചു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നാമേവരും അഭിമാനംകൊള്ളുന്ന, ലോകത്തിനു മുന്‍പില്‍ അഭിമാനത്തോടെ പറയുന്ന ഒരു കാര്യമാണ് ഇന്ത്യ എന്‍റെ രാജ്യമാണെന്നത്. ലോകത്ത് മറ്റെവിടെയും ഇല്ലാത്ത വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ എന്നും നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഈ രാജ്യത്തിന്‍റെ പ്രത്യേകത എന്നും അദ്ധ്യേഹം സൂചിപിച്ചു. എന്നാല്‍ ഇന്ന് പലകാരണങ്ങളാല്‍ മനുഷ്യര്‍ക്കിടയില്‍ വൈര്യവും, വിദ്വേഷവും വളര്‍ത്തുകയും, ഒന്നായിരുന്നവരെ പലതാക്കുകയും, സംശയത്തോടെ പരസ്പരം നോക്കാനും ഇടപെടാനും കാരണമാകുന്ന രീതിയില്‍ പലകോണില്‍ നിന്നും ബോധപൂര്‍വം ശ്രമം നടത്തുകയും അതുവഴി ഇന്ത്യയില്‍ നിലനിന്നിരുന്ന വൈവിധ്യത്തെ ഇല്ലായ്മചെയ്യുകയും ചെയ്യുന്ന തരത്തില്‍ ഇടപെടലുകള്‍ നടക്കുന്നത് ദുഖകരമാണെന്നും അദ്ധ്യേഹം കൂട്ടിച്ചേര്‍ത്തു. മാനവികത കൊണ്ടും സ്നേഹം കൊണ്ടും സൌഹ്രദം കൊണ്ടും പൂര്‍വികര്‍ നേടിതന്നെ സ്വാതന്ത്രത്തെ വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കണം എന്നും അദ്ധ്യേഹം ആഹ്വാനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക രംഗത്തെ സജീവ സാനിധ്യവും അധ്യാപകനുമായ സി.ഖമറുദ്ധീന്‍ സ്വാതന്ത്ര ദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ത്യാഗ നിര്‍ഭരമായ അനേകം വ്യക്തികളുടെ ജീവിതത്തെ കുറിച്ച് ഓര്‍ക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടായിട്ടുണ്ട് എന്നും, അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് പോകുവാന്‍ നമ്മള്‍ ശ്രമിക്കണം എന്നും ലോകപ്രശസ്ത മലയാള കവിയും, നിരൂപകനും, വിവിര്‍ത്തകനും, മതേതര ഇന്ത്യക്കായി നിരന്തരം സംസാരിക്കുകയും ചെയ്യുന്ന സച്ചിദാനന്ദന്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സൂചിപ്പിച്ചു. മനുഷ്യന്‍റെ അതിജീവനത്തെ പറ്റിയും സ്വാതന്ത്രത്തെ പറ്റിയും വികസനത്തെ പറ്റിയും മൌലികമായ തിരിച്ചറിവുകള്‍ക്ക് പറ്റിയ സമയമാണ് ഇപ്പോള്‍ നമുക്ക് മുന്‍പില്‍ ഉള്ളത് എന്ന് പ്രശസ്ത എഴുത്തുകാരനും, നിരൂപകനുമായ കെ.പി.രാമനുണ്ണി ആശംസകളര്‍പ്പിച്ചു സംസാരിക്കവേ പറഞ്ഞു.കൂടാതെ ആശംസകളര്‍പ്പിച്ചുകൊണ്ട് ഫര്‍വാനിയ കെ.ഐ.ജി സൗഹൃദവേദി പ്രസിടണ്ടും കലാ സാംസ്കാരിക രംഗത്തെ നിറസാനിധ്യവുമായ സുന്ദരന്‍ നായര്‍, കുവൈത്തിലെ രാഷ്ടീയ സാമൂഹിക രംഗത്തെ സജീവ സാനിധ്യമായ പൌളി ജോയ് എന്നിവര്‍ സംസാരിച്ചു. കെ.വി നൌഫലിന്‍റെ നേത്രത്വത്തില്‍ ദേശഭക്തി ഗാനവും അരങ്ങേറി.സൂം ആപ്പ്ളികേഷന്‍റെ സഹായത്തോടെ നടന്ന സ്വാതന്ത്ര്യദിന സൗഹൃദ സംഗമത്തിനു പ്രോഗ്രാം കണ്‍വീനര്‍ യൂ.അഷ്‌റഫ് നന്ദി പറഞ്ഞു. അംജദ് കോക്കൂര്‍ സാക്കേതിക സഹായം നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?