സ്വാതന്ത്രദിനത്തിൽ SMCAയുടെ "യേ വത്തൻ" ഗ്രാൻഡ് ഫിനാലെ.

  • 18/08/2020

SMCA KUWAIT രജത ജൂബിലിയുടെ ഭാഗമായി അംഗങ്ങൾക്കായി സംഘടിപ്പിച്ച "യേ വത്തൻ" എന്ന ദേശഭക്തിഗാന റിയാലിറ്റിഷോയുടെ ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നേരം ഏഴുമണി മുതൽ ഫേസ്ബുക് ലൈവിൽ നടത്തപ്പെട്ടു. പ്രഗത്ഭരായ വിധികർത്താക്കളുടെ മൂല്യ നിർണയത്തിനോടൊപ്പം ലോകം മുഴുവനും നിന്നുള്ള പ്രേക്ഷകരുടെ വോട്ട് കൂടി പരിഗണിച്ചാണ് വിജയികളെ കണ്ടെത്തിയത്. സാൽമിയയിൽ നിന്നുള്ള ടാനിയ ബിജോയ് ആണ് വിജയി. അബ്ബാസിയ ഏരിയയിൽ നിന്നുള്ള ശ്രുതി സാം, റോബിൻസൺ തോമസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് പുറമെ ഷോൺ കുര്യൻ, അന്നാ ഫിലേന, ആഷ്‌ലി മരിയ റോയ്, ജോബി തോമസ് എന്നിവരായിരുന്നു മത്സരാർത്ഥികൾ. ആവേശകരമായ മത്സരത്തിനൊടുവിൽ SMCA ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ ബൈജു ജോസഫ് ആണ് വിജയികളെ പ്രഖ്യാപിച്ചത്.
കേരളാ നേവൽ ഫൌണ്ടേഷൻ പ്രസിഡന്റ് റിട്ടയേർഡ് വൈസ് അഡ്മിറൽ എം പി മുരളീധരൻ മുഖ്യാതിഥി ആയിരുന്നു. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ശ്രീ ജോണി ആന്റണി, റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനൽ ആയിരുന്ന സെലിബ്രന്റ്‌സ് ഇന്ത്യയെ പ്രതിനിധീകരിച്ചു ചീഫ് ജഡ്‌ജ്‌ ഫാ ഷാജി തുമ്പേച്ചിറ എന്നിവർ ആശംസകൾ അർപ്പിച്ചു. SMCA പ്രസിഡന്റ് ശ്രീമാൻ തോമസ് കുരുവിള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പി ആന്റോ, ട്രഷറർ വിൽ‌സൺ വടക്കേടത് എന്നിവർ സംസാരിച്ചു. ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലാക്കുന്നേൽ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും, സ്റ്റേജ് ആൻഡ് ക്വയർ കമ്മിറ്റി കൺവീനർ ജോസഫ് പെരികിലത് ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. സിറ്റി ഫർവാനിയ ഏരിയ സെക്രട്ടറി സുബിൻ സെബാസ്റ്റിൻ സാൽമിയ ആർട്സ് കൺവീനർ അനീഷ് തെങ്ങുംപള്ളി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ജോജു ജോസഫ്, സന്തോഷ് കളരിക്കൽ, ജോഫി പോൾ, സുനിൽ തൊടുക എന്നിവർ മത്സാർത്ഥികളെ പരിചയപ്പെടുത്തി. ഫഹീൽ ഏരിയ ജനറൽ കൺവീനർ ആന്റണി മനോജ് ഓൺലൈൻ പോൾ സംവിധാനം കോർഡിനേറ്റ് ചെയ്തു. റെനീഷ് കുരിയൻ, സന്തോഷ് ജോസഫ് എന്നിവർ പ്രാർത്ഥനകൾ നയിച്ചു. ഫർവാനിയ ഏരിയ കൺവീനറും പ്രോഗ്രാം ഹോസ്റ്റുമായിരുന്ന ജോനാ മഞ്ഞളി സ്വാഗതവും ഫർവാനിയ ഏരിയ ട്രഷറർ സണ്ണി ജോൺ നന്ദിയും പറഞ്ഞു..
SMCA രജത ജൂബിലി സ്റ്റേജ് ആൻഡ് ക്വയർ കമ്മിറ്റിയുടെയും SMCA ആർട്സ് ആൻഡ് സ്പോർട്സ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്‌. കുടുംബയൂണിറ്, സോൺ, ഏരിയ തലങ്ങളിലെ ആദ്യ റൗണ്ടുകൾക്കുശേഷം കേന്ദ്ര തലത്തിൽ രണ്ടു ഘട്ടങ്ങളിലായാണ് ഷോ പൂർത്തിയായത്. ഹിന്ദി അഥവാ മലയാളത്തിൽ ഉള്ള ദേശഭക്തിഗാനങ്ങൾ കരൊക്കെയുടെ സഹായത്തോടെ ആലപിക്കുക എന്നുള്ളതായിരുന്നു മത്സരം. ഒരു വർഷം നീണ്ടു നിൽക്കുന്ന SMCA ജൂബിലി ആഘോഷ പരിപാടികൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിനു അനുയോജ്യമായ രീതിയിലേക്ക് പുനക്രമീകരിക്കുകയുണ്ടായി. അതുപ്രകാരമാണ് ദേശഭക്തി ഗാനമത്സരവും ഓൺലൈനിൽ നടത്തപ്പെട്ടത്. വിജയികൾക്കുള്ള സമ്മാനങ്ങൾ 2021 ജനുവരി ഒന്നാം തീയതി നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്നും ജൂബിലി പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അനിൽ തയ്യിൽ, SMCA മീഡിയ കോർഡിനേറ്റർ ഷിൻടോ ജോർജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Related News