കൊവിഡ് നിയന്ത്രണവിധേയം; ദു​ബൈ-​ഷാ​ര്‍​ജ ബ​സ്​ സ​ര്‍വ്വീ​സ്​ പുനരാരംഭിച്ചു

  • 28/09/2020

കൊവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിൽ  ദു​ബൈ-​ഷാ​ര്‍​ജ ബ​സ്​ സ​ര്‍വ്വീ​സ്​ പുനരാരംഭിച്ചതായി ആ​ര്‍.​ടി.​എ അ​റി​യി​ച്ചു. ദു​ബൈ -ഷാ​ര്‍​ജ റോ​ഡ്​ ആ​ന്‍​ഡ്​ ​ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി​ക​ള്‍ സ​ഹ​ക​രി​ച്ച്‌​ ന​ട​ത്തു​ന്ന മൂ​ന്നു റൂ​ട്ടു​ക​ളാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.  ദു​ബൈ യൂ​ണി​യ​ന്‍ മെ​ട്രോ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ ഷാ​ര്‍​ജ അ​ല്‍ ജു​ബൈ ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കും (E 303) ദു​ബൈ അ​ബൂ​ഹൈ​ല്‍ മെ​ട്രോ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ അ​ല്‍ ജു​ബൈ​ല്‍ ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കു​മു​ള്ള (E 307 A) സ​ര്‍​വ്വീ​സാ​ണ്​ തു​ട​ങ്ങി​യ​ത്.

ഇ​ത്തി​സാ​ലാ​ത്ത്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ല്‍​ നി​ന്ന്​ ഷാ​ര്‍​ജ മു​വൈ​ല ബ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള (E315) സ​ര്‍​വ്വീ​സ്​ ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ല്‍ തു​ട​ങ്ങു​മെ​ന്ന്​ ആ​ര്‍.​ടി.​എ പ്ലാ​നി​ങ്​ ഡ​യ​റ​ക്​​ട​ര്‍ അ​ദെ​ല്‍ ഷ​ര്‍​കി പ​റ​ഞ്ഞു.  ദു​ബൈ​യി​ലെ മൂ​ന്ന്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ​യും ഷാ​ര്‍​ജ​യി​ലെ ര​ണ്ടു് പ്ര​ധാ​ന ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ടു​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​കുമെന്നും അധികൃതർ അറിയിച്ചു.  

Related News