ഖത്തറിൽ എത്തുന്ന എല്ലാവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം; മുന്നറിയിപ്പുമായി ഖത്തര്‍ ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി

  • 03/10/2020

രണ്ടാം ഘട്ട കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഖത്തറിൽ എത്തുന്ന എല്ലാവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.  ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ബന്ധിത ക്വാറന്റൈന്‍ തുടരുമെന്ന് ഖത്തര്‍ ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി അറിയിച്ചു.  ബോധവല്‍ക്കരണത്തിലൂടെയും ജനങ്ങളുടെ മുന്‍കരുതലിലൂടെയും മാത്രമേ വൈറസ്ബാധ പ്രതിരോധിക്കാനാകൂ എന്നതിനാല്‍ ഖത്തറില്‍ നാലാം ഘട്ട നിയന്ത്രണങ്ങള്‍ തുടരുമെന്നും സമിതി വ്യക്തമാക്കി. ജനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും ആശ്വാസമേകി ഒരു മാസത്തിലേറെയായി 300ല്‍ താഴെ ആളുകളില്‍ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല, ഒന്നരമാസത്തിലേറെയായി ആകെ രോഗികളുടെ എണ്ണം മൂവായിരത്തിലും താഴെയാണ്.

രോഗ വ്യാപനത്തിന്റെ തോത്  കുറയ്ക്കാൻ ഖത്തറിനായി. ഗ്രാഫ് താഴ്ത്തിയ പല രാജ്യങ്ങളിലും രണ്ടാം ഘട്ട രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖത്തറില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് ജനങ്ങളോട് സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു. 

Related News