ഗൾഫ് എയർ മസ്‍കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു

  • 04/10/2020

   ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ മസ്‍കറ്റിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിച്ചു. സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം സര്‍വ്വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്‍കറ്റിലേക്കും വിമാന സര്‍വ്വീസ് തുടങ്ങിയത്. അബുദാബി, ദുബായ്, കുവൈറ്റ്, ജിദ്ദ, കെയ്‍റോ, അമ്മാന്‍, ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക, ഇന്ത്യയിലേയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

Related News