കൊവിഡിൽ സാമ്പത്തികാവസ്ഥ പ്രതിസന്ധി കാര്യമായി ബാധിക്കാതെ ഖത്തർ

  • 15/10/2020

ദോഹ; കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ സാമ്പത്തികാവസ്ഥ ഭദ്രമാക്കി ഖത്തർ. ജി.സി.സി രാജ്യങ്ങളിൽ കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണെന്ന് അന്താരാഷ്​ട്ര നാണയനിധി (ഐ.എം.എഫ്​) അറിയിച്ചു. മറ്റുളള എല്ലാ ​ഗൾഫ് രാജ്യങ്ങളെയും അപേക്ഷിച്ച് ഖത്തറിന് കാര്യമായ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി നേരിട്ടിട്ടില്ല.  അന്താരാഷ്​ട്ര നാണയനിധിയുടെ വേൾഡ് ഇകണോമിക് ഔട്ട്​ലുക്കിന്റെ റിപ്പോർട്ട് പ്രകാരം  കൊവിഡ് മൂലം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിൽ 4.5 ശതമാനം ഇടിവ് നേരിടുകയുളളൂ. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബഹ്റൈൻ സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.അന്താരാഷ്​ട്ര വളർച്ച 4.4 ശതമാനം മുരടിപ്പിക്കാൻ ഇതിടയാക്കും. കൊവിഡ്  പ്രതിസന്ധിയും എണ്ണ വിലയിലുണ്ടായ വലിയ ഇടിവുമാണ് ഗൾഫ് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായത്.  

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ അടുത്ത വർഷത്തോടെ സാമ്പത്തിക വളർച്ചയിലേക്ക് തിരികെയെത്തും. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട പൂർവ പ്രവചനങ്ങൾ അന്താരാഷ്​ട്ര നാണയനിധി പരിഷ്കരിക്കുകയും ചെയ്തു. 85 ശതമാനം രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ച പൂജ്യം ശതമാനമായിരിക്കും. ആഗോളതലത്തിൽ ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

Related News