ഖത്തർ ഉപരോധം അവസാനിപ്പിക്കാനൊരുങ്ങുന്നു; നിലപാട് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രി

  • 20/10/2020

ദോഹ;   ജൂൺ 5, 2017 മുതൽ ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉള്ള സഖ്യകക്ഷികൾ പുറപ്പെടുവിച്ച നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധം അവസാനിപ്പിക്കാനൊരുങ്ങുന്നു.സൗദി വിദേശ  വിദേശകാര്യ  മന്ത്രിയും,  അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തികൾ അടച്ചും കപ്പൽ, വിമാന സർവീസുകൾ റദ്ദാക്കിയും ശക്തമായ സൂചനയാണ് സൗദിയും യു.എ.ഇ യും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന് നൽകിയത്.

മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യു.എസ് ഉന്നത നയതത്രജ്ഞൻ. ഡേവിഡ് ഷെൻകറിയും വ്യക്തമാക്കിയിരിക്കുന്നു. 2017 ജൂണ്‍ അഞ്ചിന് പുലര്‍ച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഖത്തറിന്റെ സ്വന്തം വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കുക, ഇറാനുമായുള്ള ബന്ധം ഒഴിവാക്കുക, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് അനുകൂല നിലപാട് നിര്‍ത്തുക തുടങ്ങിയ 13 ഇന നിബന്ധനകളാണ് ഉപരോധം നീക്കാനായി ഖത്തറിന്റെ മുന്നില്‍ സഹോദര രാജ്യങ്ങള്‍ വെച്ചത്. എന്നാല്‍, ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ സാധ്യമല്ലെന്നാണ് ഖത്തര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്താത്ത തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് എന്നും തയ്യാറാണെന്ന നിലപാട് രാജ്യം സ്വീകരിക്കുകയും ചെയ്തു.

Related News