പ്രവാചകന്റെ കാർട്ടൂൺ വിവാദം; ഫ്രാൻസിനെതിരെ ഖത്തറില്‍ പ്രതിഷേധം

  • 24/10/2020

ദോഹ: പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ ഫ്രാന്‍സില്‍ മുസ്ലിംങ്ങൾക്കെതിരെയുളള  ശക്തമായ നടപടികളിൽ പ്രതിഷേധം അറിയിച്ച് ഖത്തർ.  ഖത്തറിലെ പ്രമുഖ വ്യാപാര കമ്പനി ആയ അല്‍മീറ കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തി. ഉപഭോക്താക്കളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് ഇത്. ഫ്രാന്‍സില്‍ ഭരണകൂടം മനപ്പൂര്‍വ്വം ഇസ്ലാമിനെതിരെയും ഇസ്ലാം ചിഹ്നങ്ങള്‍ക്കെതിരെയും നീക്കം നടത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സാധനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയതെന്നും കമ്പനി അറിയിച്ചു.

Related News