എയർ ഇന്ത്യ, എക്​സ്​പ്രസ്​ വിമാനങ്ങളിൽ കുട്ടികൾക്ക്​ ഇളവ്​; കൊറോണ​ നെ​ഗ​റ്റി​വ്​​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാജരാക്കേണ്ട

  • 28/04/2021

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​ കുട്ടികൾക്ക് കൊറോണ​ നെ​ഗ​റ്റി​വ്​​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേണ്ടന്ന് എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും അ​റി​യി​ച്ചു. എന്നാൽ മറ്റു യാത്രക്കാർ എല്ലാവരും നെഗറ്റീവ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കണം. അ​തേ​സ​മ​യം, ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ ഇ​ള​വ്​ ന​ൽ​കി​യി​ട്ടി​ല്ല. കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണെ​ന്നാ​ണ്​ ഗ​ൾ​ഫ്​ എ​യ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്​​ച മു​ത​ലാ​ണ്​ ബ​ഹ്​​റൈ​ൻ യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​ന്ത്യ​ക്ക്​ പു​റ​മെ ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നി​രു​ന്ന നാ​ലു​ കു​ട്ടി​ക​ൾ​ക്ക്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. 

കു​ട്ടി​ക​ൾ​ക്ക്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ്​​റൈ​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യ​ക്​​ത​ത വ​രു​ത്തി​യ ശേ​ഷ​മാ​ണ്​ എ​യ​ർ ഇ​ന്ത്യ പു​തു​ക്കി​യ നി​ബ​ന്ധ​ന​ പു​റ​ത്തി​റ​ക്കി​യ​ത്.

Related News