പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു

  • 27/11/2020

 കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളുടെ പ്രവര്‍ത്തനം ഡിസംബര്‍ മൂന്ന് മുതല്‍ പുനഃരാരംഭിക്കും.  ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  നവംബര്‍ 15 മുതല്‍ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് വിസാ സെന്ററുകളും തുറക്കുന്നത്. കൊച്ചി, മുംബൈ, ഡൽഹി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 

വിദേശികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടും വിസാ സെന്ററുകള്‍ തുറക്കാതിരുന്നത് ഖത്തറിലെ തൊഴിലുടമകള്‍ക്കും പ്രവാസികൾക്കും ബുദ്ധിമുട്ട് സൃഷ്‍ടിച്ചിരുന്നു. തൊഴില്‍ കരാര്‍ ഒപ്പുവയ്‍ക്കല്‍, ബയോമെട്രിക് വിവരങ്ങളുടെ രജിസ്‍ട്രേഷന്‍, മെഡിക്കല്‍ പരിശോധന എന്നിങ്ങനെയുള്ള നടപടികളെല്ലാം നാട്ടില്‍ നിന്ന് തന്നെ വിസാ സെന്ററുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

Related News