ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ കൊവിഡ് ടെസ്റ്റ് നടത്തണം

  • 29/05/2021

ബഹ്റൈന്‍: ബഹ്‌റൈനില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കെത്തുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമാക്കി ബഹ്റെെന്‍ സിവില്‍ സര്‍വീസ് ബ്യൂറോ. ബഹ്റെെന്‍ സിവില്‍ സര്‍വീസ് ബ്യൂറോ പ്രസിഡന്റ് അഹമ്മദ് ബിന്‍ അല്‍ സായിദാണ് ഉത്തരവ് പ്രഖ്യാപിച്ചത്. രാജ്യത്ത് കൊവിഡ് പ്രതിരോധ പരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ഭരണകൂടം കൈകൊണ്ടിരിക്കുന്നത്. അവശ്യ സര്‍വീസുകളില്‍ ഒഴികെ 70% ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ആണ് അനുവദിച്ചിരിക്കുന്നത്‌.

എന്നാല്‍ ഓഫീസുകളില്‍ എത്തുന്നവര്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഒരോ വകുപ്പുകളും ജോലിക്കാര്‍ ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. പിസിആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ഫലം ലഭിച്ചവര്‍ 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയാകും.

Related News