കോവിഡ് പ്രതിരോധം ; ബഹ്‌റൈൻ നിയന്ത്രണങ്ങൾ ജൂലൈ 2 വരെ നീട്ടി

  • 23/06/2021

മനാമ: കോവിഡ് കേസുകൾ രാജ്യത്ത് വർധിച്ച്‌ വരുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി നീട്ടി. 25 ന് അവസാനിക്കേണ്ട നിയന്ത്രണം ജൂലൈ 2 വരെയാണ് നീട്ടിയത്. മാളുകളും ഷോപ്പുകളും അടഞ്ഞുകിടക്കും. ഓൺ‌ലൈൻ, ഡെലിവറി സംവിധാനം ആകാം.

സിനിമാശാലകൾ പ്രവർത്തിക്കില്ല.

·∙സമ്മേളനങ്ങളും മറ്റും ഒഴിവാക്കണം

·∙കായികമത്സരങ്ങൾക്ക് കാണികൾ അരുത്.

∙ബാർബർഷോപ്, ബ്യൂട്ടിപാർലർ, സ്പാ തുറക്കില്ല.

·∙ഭവനങ്ങളിലും ആൾക്കൂട്ടമുള്ള പരിപാടികൾ പാടില്ല.

∙പൊതുമേഖല ജീവനക്കാരിൽ 70%നും വർക്ക് ഫ്രം ഹോം സംവിധാനം.

∙സ്കൂളുകൾ തുറക്കില്ല, ഓൺ‌‌ലൈൻ പഠനം തുടരാം.
റസ്‌റ്ററൻ‌റുകളിലും കഫേകളിലും ഡെലിവറിയും ടേക്‌എ‌വേയും മാത്രം.

∙സ്പോർട്ട്സ് സെൻ‌ററുകൾ, ജിമ്മുകൾ, നീന്തൽകുളങ്ങൾ, വിനോദ ഗെയിംസ് സെൻ‌ററുകൾ എന്നിവ തുറക്കരുത്.

പ്രവർത്തിക്കുന്നവ:

∙പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ.

∙ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, ഗ്രോസറി, പഴം-പച്ചക്കറി വിൽ‌പനകേന്ദ്രങ്ങൾ, മത്സ്യ-മാംസ വിപണനസ്ഥാപനങ്ങൾ.

·∙ബേക്കറികൾ.

∙ഫാർമസികൾ.

∙സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ.

·∙ബാങ്കുകളും മണി എക്സ്ചേഞ്ചുകളും.

∙സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ നേരിട്ട് ബന്ധപ്പെടേണ്ടതില്ലാത്ത അഡിമിനിസ്ട്രേഷൻ ഓഫീസുകൾ.

∙കയറ്റുമതി/ഇറക്കുമതി ഓഫീസുകൾ.

·∙വർക്ക് ഷോപ്പ്, ഗാരിജ്, വാഹനങ്ങളുടെ സ്പെയർ പാർട്സ് കടകൾ.

∙നിർമാണ, അറ്റകുറ്റ മേഖല.

Related News