16 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം ബഹ്‌റൈൻ നിരോധിച്ചു

  • 14/07/2021

കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ടുണീഷ്യ, ഇറാൻ, ഇറാഖ്, മെക്സിക്കോ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 16 പുതിയ രാജ്യങ്ങളിൽ നിന്ന് പ്രവേശനം നിരോധിച്ച് ബഹ്‌റൈൻ. ചൊവ്വാഴ്ചയാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ കാര്യാലയം അറിയിച്ചത്.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീരാജ്യങ്ങളെ “റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം മെയ് മാസത്തിൽ ബഹ്‌റൈൻ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

റെസിഡൻസി വിസയുള്ള പൗരന്മാരെയും താമസക്കാരെയും ബഹ്‌റൈൻ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related News