കൂടുതൽ ഇളവുകളുമായി ബഹ്‌റൈൻ

  • 16/07/2021


മനാമ: കോവിഡ് കേസുകൾ കുറഞ്ഞ പാശ്ചാത്താലത്തിൽ കൂടുതൽ  ഇളവുകളുമായി ബഹ്‌റൈൻ. വെള്ളിയാഴ്ച ഗ്രീന് ലെവലിലേക്ക് മാറും. വാക്സിന് എടുത്തവർക്കും എടുക്കാത്തവർക്കും ഒരു പോലെ പ്രവേശനം അനുവദിക്കുമെന്നതാണ് ഗ്രീൻ ലെവലിലെ പ്രത്യേകത. മാളുകളിലും ഇൻഡോർ പരിപാടികളിലും മാസ്കുകൾ നിർബന്ധം. അതേസമയം, അറഫ ദിനം, ബലി പെരുന്നാൾ അവധി ദിവസങ്ങളായ 19 മുതൽ 22 വരെ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങളായിരിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജൂലായ് രണ്ടു മുതൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നിങ്ങനെ നാലു തലങ്ങളായി തരംതിരിക്കുന്നുണ്ട്. നിലവില് രാജ്യത്ത് മഞ്ഞ വെലല് നിയന്ത്രണങ്ങളാണ്. വെള്ളിയാഴ്ച പച്ചയിലേക്ക് മാറും. ഏറ്റവും കൂടുതല് ഇളവുകള് പച്ചയിലാണ്. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില് താഴെയാണെങ്കിലാണ് ഗ്രീന് ലെവല് പ്രഖ്യാപിക്കുന്നത്. ബുധനാഴ്ചവരെ രണ്ടാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്. പെരുന്നാള് അവധിക്കുശേഷം പുതിയ അലര്ട്ട് ലെവല് പ്രഖ്യാപിക്കുമെന്നും ദേശീയ ആരോഗ്യ കര്മ്മസമിതി അറിയിച്ചു. 

Related News