ബഹ്‌‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  • 24/07/2021

മനാമ: ബഹ്‌‌റൈനിൽ ഇന്നലെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. കഴിഞ്ഞ 14 ദിവസത്തിനിടെ ടിപി‌ആർ കുറഞ്ഞതിനെ തുടർന്നാണ് അത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിലും കുറഞ്ഞ സാഹചര്യത്തിൽ ഗ്രീൻ ലെവലിലാണ് ഇപ്പോൾ രാജ്യം. ജാഗ്രതയുടെ ഭാഗമായി ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഓറഞ്ച് ലെവലിൽ ആയിരുന്നു. 

ഗ്രീൻ ലെവൽ ആയതിനാൽ മാളുകളിൽ ഷോപ്പുകളിലും വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശനം അനുവദിച്ചു തുടങ്ങി. വീടുകളിലെ സ്വകാര്യ ചടങ്ങുകളിലും ഔട്ട്ഡോർ പരിപാടികളിലും സർക്കാർ സ്ഥാപനങ്ങളിലും അവർക്ക് പ്രവേശനമുണ്ട്. കായിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, എൻ‌റർടെയിൻ‌മെന്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ആളുകൾക്ക് പ്രവേശിക്കാം.

റസ്റ്ററന്റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ, സ്പാ എന്നിവിടങ്ങളിലും പ്രവേശനമുണ്ട്.

ഇൻ‌ഡോർ കോൺഫറൻസുകൾ, സിനിമ തിയറ്ററുകൾ, ഇൻഡോർ കായിക പരിപാടികൾ എന്നിവയ്ക്ക് വാക്സീൻ എടുത്തവർക്കും കോവിഡ് മുക്തർക്കും മാത്രമാണ് പ്രവേശനം. അതേസമയം ഗ്രീൽ ലെവലിലും സാമൂഹിക അകലംഉൾപ്പെടെയുള്ള ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related News