കോവിഷീല്‍ഡ്, ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി

  • 07/09/2021


മനാമ: കോവിഷീല്‍ഡ്, ആസ്ട്രസെനക്ക വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ദേശീയ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതിയുടെ തീരുമാനം. 

60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരും ആറുമാസം മുമ്പ് ആസ്ട്രസെനക്ക(കോവിഷീല്‍ഡ്) രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യരാണെന്നും ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനോ, ആസ്ട്രസെനക്കയോ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ ബിവെയര്‍ ബഹ്‌റൈന്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. 

Related News