ബഹ്റൈനിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു

  • 24/09/2021


മനാമ: ബഹ്റൈനിൽ മലയാളി പെൺകുട്ടിയെ കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകൾ അനുശ്രീയെയാണ് (13) ബുധനാഴ്ച വൈകിട്ട് ജഫയറിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഇരുപത്തഞ്ചാം നിലയിൽനിന്ന് വീണു മരിച്ചതായി കണ്ടെത്തിയത്.

മരണസമയത്തു നാട്ടിലായിരുന്ന മാതാപിതാക്കൾ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related News