അച്ഛന്‍ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന്‍ മരിച്ചു

  • 14/12/2021

മാനന്തവാടി: അച്ഛന്‍ ഓടിച്ച കാറില്‍  നിന്ന് അബദ്ധത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ രണ്ടുവയസ്സുകാരന്‍ കാറിനടിയില്‍പ്പെട്ട് മരിച്ചു. പാലക്കാട് ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സ്വാതിക് ആണ് മരിച്ചത്. 

ഞായറാഴ്ചയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മകന്‍ സാരംഗിന് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സ്വാതിക്കിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. 

Related News