ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റ് വീശി

  • 05/03/2022


മനാമ: ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റ് വീശി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു.

അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു. 

വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. 

Related News