വിലക്കയറ്റം അതിരൂക്ഷം; വൻ തിരിച്ചടി നേരിട്ട് കുവൈത്തിലെ റെസ്റ്റോറന്റ് മേഖല

  • 22/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ റെസ്റ്റോറന്റ്, കഫേ മേഖലകൾ നേരിടുന്ന കനത്ത തിരിച്ചടി തുടരുന്നു. മേഖലയുടെ വരുമാനം ജൂണിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം കുറഞ്ഞുവെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റ്സ്, കഫേസ് ആൻഡ് ക്യാറ്ററിം​ഗ് സർവ്വീസസ് ചെയർപേഴ്സൺ ഫഹദ് അൽ അർബാഷ് പറഞ്ഞു. മേഖല വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. എണ്ണ, വെണ്ണ, ചിക്കൻ, അരി, ചീസ്, ചോക്കലേറ്റ് തുടങ്ങിയ പ്രവർത്തന പ്രക്രിയകളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ഇതിൽ പ്രധാനം.

ചില ഇനങ്ങളുടെ വിലയിൽ 100 ​​ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഇത് പ്രാഥമിക ഉൽപ്പന്നങ്ങൾ കടത്തിൽ വാങ്ങാൻ പല റെസ്റ്റോറന്റ് ഉടമകളെയും പ്രേരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വില നിയന്ത്രണമില്ലെങ്കിൽ റെസ്റ്റോറന്റുകളുടെ നഷ്ടം ഇനിയും വർധിക്കും. പ്രവർത്തനച്ചെലവിലെ വർധന അസംസ്കൃത വസ്തുക്കളിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ല. കാരണം പാക്കേജിംഗ്, പ്രോസസ്സിംഗ് ഇനങ്ങൾ എന്നിവയിലേക്കും വിലക്കയറ്റം വ്യാപിച്ചു. റെസ്റ്റോറന്റുകളുടെ ചെലവിന്റെ 30 ശതമാനവും പാക്കേജിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പേപ്പറും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News