ന്യൂയോർക്കിലേക്ക് പറന്ന കുവൈത്ത് എയർവേയ്സ് വിമാനത്തിൽ യുവതിക്ക് സുഖപ്രസവം

  • 22/08/2022

കുവൈത്ത് സിറ്റി: ന്യൂയോർക്കിലേക്ക് പറന്ന കുവൈത്തി എയർവേയ്സ് വിമാനത്തിൽ യുവതി പ്രസവിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇത്തരമൊരു അടിസന്തര സാഹചര്യത്തെ കുവൈത്ത് എയർവേയ്സിന്റെ ക്രൂ വളരെ മികച്ച രീതിയിൽ വിദ​​ഗ്ധമായി നേരിടുന്നത്. കെ യു 117 വിമാനത്തിൽ ഇന്നലെയാണ് യുവതി പ്രസവിച്ചത്. കമ്പനി അതിന്റെ ജീവനക്കാർക്കായി ആനുകാലികമായി നടത്തുന്ന സംയോജിത പരിശീലനം, പെട്ടെന്നുള്ളതും അടിയന്തിരവുമായ ഏത് സാഹചര്യത്തെയും നേരിടാൻ അവരെ എപ്പോഴും സജ്ജരാക്കുന്നുണ്ട്. ഈ മാസം ആദ്യം ഫിലിപ്പിയൻസിലേക്കുള്ള വിമാനത്തിൽ വച്ച് ഒരു ഫിലിപ്പിനോ യുവതിയും കുഞ്ഞിന് ജന്മം നൽകിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News