കുവൈത്തിൽ യോ​ഗ ശീലമാക്കിയത് നിരവധി സ്ത്രീകൾ

  • 22/08/2022

കുവൈത്ത് സിറ്റി: ശരീരത്തിന്റെയും മനസ്സിന്റെയും മൊത്തത്തിലുള്ള ആരോഗ്യം ഒരുമിച്ച് മെച്ചപ്പെടുത്തുന്നതാണ് യോ​ഗ. കാരണം ഇത് ശ്വസനത്തിലും വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുപോലെ തന്നെ ശരീരത്തിന് അസാധാരണമായ വഴക്കം നൽകുന്ന വ്യായാമങ്ങളുമാണ്. ​ഗൾഫ് രാജ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് യോ​ഗയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുവൈത്തിൽ ഇതിനകം യോ​ഗ വളരെ ജനപ്രീയമായി കഴിഞ്ഞു. വിവിധ പ്രായവിഭാ​ഗങ്ങളിൽ ഉള്ളവരാണ് യോ​ഗയിലേക്ക് ആകർഷിക്കപ്പെടുന്നത്.

ആരോഗ്യകരമായ ഒരു ജീവിതശൈലിയായി യോ​ഗ മാറിക്കഴിഞ്ഞുവെന്ന് ഫിറ്റ്നസ് ട്രെയിനർ ഇമാൻ അൽ ഹുസൈനാൻ പറഞ്ഞു. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് യോ​ഗ. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് യോ​ഗ പരിശീലനത്തിലേക്ക് കൂടുതൽ എത്തുന്നത്. മിക്ക ഹെൽത്ത് ക്ലബ്ബുകളിലും ഇപ്പോൾ യോ​ഗ ക്ലാസുകൾ നടക്കുന്നുണ്ട്. അത്‍ലറ്റുകളും യോ​ഗ പരിശീലനത്തിൽ ഏർപ്പെടുന്നു. 50നും 60നും ഇടയിൽ പ്രായമുള്ള മുതിർന്നവരുടെ യോ​ഗ പരിശീലനം ദിനചര്യ ആക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News