കുവൈത്തിൽ ട്രാഫിക്ക് വിഭാ​ഗത്തിന്റെ കർശന പരിശോധന; 27,000 നിയമലംഘനങ്ങൾ കണ്ടെത്തി

  • 22/08/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി കഴിഞ്ഞയാഴ്ച ട്രാഫിക്ക് ആൻ‍ഡ് ഓപ്പറേഷൻസ് വിഭാ​ഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 27,000 നിയമലംഘനങ്ങൾ. അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേ​ജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധനകൾ. അശ്രദ്ധമായ വാഹനമോടിച്ച 71 പേരെയാണ് അറസ്റ്റ് ചെയ്തത്. 79 വാഹനങ്ങൾക്ക് ‍ഡിറ്റൻഷൻ ​ഗ്യാരേജിലേക്ക് റഫർ ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയകാത്ത 65 പേരാണ് പിടിയിലായത്.

നിയമലംഘനത്തിന് പിടികൂടിയ സാഹചര്യത്തിൽ 23 പ്രവാസികളയൊണ് നാടുകടത്തുന്നതിനായി റഫർ ചെയ്തത്. അതേസമയം, രാജ്യത്തെ ആറ് ​ഗവർണറേറ്റുകളിലായി ട്രാഫിക്ക് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗവും പരിശോധനകൾ നടത്തി. ഇതിൽ 24,880 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 65 ജുവനൈലുകളും പിടിയിലായി. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 19 വാഹനങ്ങളും 73 പേരെയും പിടികൂടാൻ സാധിച്ചുവെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News