ജനസംഖ്യാഘട‌ന സംബന്ധിച്ച ഫയലുകൾ വീണ്ടും ചർച്ചയ്ക്ക്; കുവൈത്തിലേക്ക് വരും മുമ്പ് പ്രവാസികളുടെ കഴിവുകൾ പരിശോധിക്കും

  • 28/08/2022

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികൾ കാരണം രണ്ടര വർഷത്തോളം തടസപ്പെട്ട രാജ്യത്തിന്റെ ജനസംഖ്യാ ഘടന സംബന്ധിച്ച ഫയലുകൾ വീണ്ടും ചർച്ചകളിലേക്ക്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജോലി പൂർത്തിയാക്കാൻ നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാൻപവർ അതോറിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അതോറിറ്റികളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. 

വിദഗ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള പ്രോജക്റ്റ് പുനരുജ്ജീവിപ്പിക്കാനും അതിന്റെ പ്രശ്നങ്ങൾ രണ്ട് ഘട്ടങ്ങളായി പരിഹരിക്കുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്താൻ തയാറാക്കിയ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഒരു പാത സ്ഥാപിക്കുന്നതിനായി മാൻപവർ അതോറിറ്റി ചർച്ച നടത്തി. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. 

ആദ്യത്തേത് രാജ്യത്തേക്ക് വരുന്ന പുതിയ തൊഴിലാളികളെ ലക്ഷ്യമിടുന്നു. രണ്ടാമത്തേത് തൊഴിൽ വിപണിയിലുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു. എണ്ണ മേഖലയ്ക്ക് പുറമെ കുവൈത്ത് യൂണിവേഴ്സിറ്റി, അപ്ലൈഡ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് പബ്ലിക് അതോറിറ്റി, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയും ഘടനയിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച പുതിയ പദ്ധതി നടപ്പിലാക്കാൻ പ്രവർത്തിക്കുന്ന കക്ഷികളിൽ ഉൾപ്പെടുന്നു. പുതിയതായി എത്തുന്നവരുടെ പ്രൊഫഷണൽ കഴിവുകൾ രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ പരിശോധിക്കുന്നത് അടക്കമുള്ള മാറ്റങ്ങളാണ് ചർച്ചകളിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News