ഖത്തറിൽ നിന്നും ഏറ്റവുമധികം ക്രൂഡ് ഓയിൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

  • 30/08/2022




ദോഹ : കഴിഞ്ഞ വർഷം ജൂലായിയെ അപേക്ഷിച്ച് ഖത്തറിൽ നിന്നും ഏറ്റവുമധികം പെട്രോളിയം, ക്രൂഡ് ഓയിൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തിയതായി റിപ്പോർട്ട്.

ഖത്തറിൽ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 12.8 ശതമാനവുമായി (5.7 ബില്യൺ റിയാൽ) ഇന്ത്യയാണ് ഉപഭോക്താക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.വിൽപന തുകയിൽ നേരിയ അന്തരമുണ്ടെങ്കിലും 11.55 ശതമാനം കയറ്റുമതിയുമായി (5.12 ബില്യൺ റിയാൽ) ജപ്പാനാണ് രണ്ടാമത്.ദക്ഷിണകൊറിയ ഖത്തറിന്റെ കയറ്റുമതി രാജ്യങ്ങളിൽ മൂന്നാമതാണ്.മൊത്തം കയറ്റുമതിയുടെ 11.46 ശതമാനം( 5.8 ബില്യൺ റിയാൽ)ഈ മൂന്ന് ഏഷ്യൻ രാജ്യങ്ങളും കയറ്റുമതിയിൽ ഖത്തറുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട രാജ്യങ്ങളാണ്.

അതേസമയം, ഖത്തറിന്റെ വ്യാപാര മിച്ചം ജൂലൈയിൽ 78 ശതമാനം വർധനവ് രേഖപ്പെടുത്തി 15.2 ബില്യൺ ഖത്തർ റിയാലിൽ എത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ (പിഎസ്എ) കണക്കുകൾ ഉദ്ധരിച്ചാണ് ഈ വർഷത്തെ ഖത്തറിന്റെ സാമ്പത്തിക പുരോഗതിയുടെ പ്രാഥമിക വിവരങ്ങൾ ക്യ.എൻ.എ പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച്,ജൂലൈയിലെ ആഭ്യന്തര ഉൽപന്നങ്ങളുടെയും പുനർ കയറ്റുമതിയുടെയും മൂല്യത്തിൽ ഏകദേശം 44 ബില്യൺ ഖത്തർ റിയാലിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.

ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി), പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, മറ്റ് വാതക ഹൈഡ്രോകാർബണുകൾ എന്നിവയുൾപ്പെടെ പെട്രോളിയം, വാതക കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം ജൂലായിൽ രേഖപ്പെടുത്തിയത്.90.3 ശതമാനം വർധനവോടെ 30.6 ബില്യൺ ഖത്തർ റിയാലാണ് നേട്ടം. 

പെട്രോളിയം, ക്രൂഡ് ഓയിൽ കയറ്റുമതി ഏകദേശം 600 കോടി ഖത്തർ റിയാലിൽ എത്തി. 35ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 61.9 ശതമാനം വർധനവും ഈ വർഷം ജൂണിനെ അപേക്ഷിച്ച് 12.4 ശതമാനം വര്ധനവുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 

Related News