ഹയ കാർഡ് കൈവശമുള്ളവർക്കും യുഎഇയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ

  • 31/08/2022




ദുബായ്:∙ ലോകകപ്പ് ഫുട്ബോൾ കാണാനെത്തുന്നവർക്കും ഹയ കാർഡ് കൈവശമുള്ളവർക്കും യുഎഇയിൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കും.

ഹയ കാർഡിനായി റജിസ്റ്റർ ചെയ്തവർക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. വീസ ലഭിക്കുന്നവർക്ക് യുഎഇയിൽ പ്രവേശിക്കാനും 90 ദിവസം വരെ തങ്ങാനും കഴിയും.

പിന്നീട് ആവശ്യമെങ്കിൽ 90 ദിവസം കൂടി ദീർഘിപ്പിക്കാം. 100 ദിർഹം ഒറ്റത്തവണ ഫീസും പ്രഖ്യാപിച്ചു. നവംബർ ഒന്ന് മുതൽ വീസയ്ക്കായി അപേക്ഷിക്കാം.

Related News