സെപ്റ്റംബർ 29ന് കുവൈത്തിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി

  • 23/09/2022

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 29 വ്യാഴാഴ്ച സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ‌നപ്രൈവറ്റ് എജ്യുക്കേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ സർക്കുലർ പുറത്തിറക്കി. നേരത്തെ, തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സർക്കാർ ഏജൻസികൾക്കും 29ന് പൊതു അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. സെപ്റ്റംബർ 29 ന് ദേശീയ അസംബ്ലിയിലെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടർമാർക്ക് അവസരം ഒരുക്കുന്നതിനുള്ള കാബിനറ്റ് ഡിക്രി 147 (2022) പ്രകാരമാണ് തീരുമാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News