ഈ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി; പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

  • 01/11/2022



ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കിങ് ഫീസ്. പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 

അറൈവല്‍, ഡിപ്പാര്‍ച്ചര്‍ കവാടങ്ങള്‍ക്ക് മുമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കര്‍ബ്സൈഡ് ആക്സസ് നിയന്ത്രിക്കുന്നതിനാല്‍ രണ്ട് വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിങില്‍ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയൂ. ലോകകപ്പില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് അറൈവല്‍, ഡിപ്പാര്‍ച്ചര്‍ കവാടങ്ങള്‍ക്ക് മുമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചത്. 

ഇവിടങ്ങളില്‍ മൗസലാത്തിന്‍റെ ലിമോസിന്‍, ടാക്സികള്‍, ചലനശേഷി കുറഞ്ഞവരുടെ വാഹനങ്ങള്‍, ഖത്തര്‍ എയര്‍വേയ്സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട എയര്‍പോര്‍ട്ട് ഷട്ടില്‍ ബസുകള്‍ എന്നിവയ്ക്കാണ്അനുമതിയുള്ളത്. 

Related News