ഖത്തർ ലോകകപ്പ്: ബ്രിട്ടനിൽ നിന്നുള്ള രണ്ട് സൈനിക കപ്പലുകൾ ദോഹയിലെത്തി

  • 12/11/2022



ദോഹ: ഖത്തർ ലോകകപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബ്രിട്ടനിൽ നിന്നുള്ള രണ്ട് സൈനിക കപ്പലുകൾ ദോഹയിലെ ഉമ്മുൽ ഹൂൽ തുറമുഖത്തെത്തി. അമീരി നാവിക സേന കഴിഞ്ഞ ദിവസമാണ് കപ്പലുകൾ സ്വീകരിച്ചത്. 

ഫിഫ ലോകകപ്പ് സുരക്ഷിതമാക്കാൻ സൗഹൃദ രാജ്യങ്ങളുമായി ഖത്തർ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് നാവിക സേനയുടെ കപ്പലുകൾ ദോഹയിൽ എത്തിയത്.

ലോകകപ്പിനായുള്ള സുരക്ഷാക്രമീകരണങ്ങളിൽ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടു കപ്പലുകളിലെയും നാവിക മേധാവികൾ അറിയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Related News